Academia.edu no longer supports Internet Explorer.
To browse Academia.edu and the wider internet faster and more securely, please take a few seconds to upgrade your browser .
Enter the email address you signed up with and we'll email you a reset link.
- We're Hiring!
- Help Center
Download Free PDF
Collection of Essays in Malayalam
2018, Open Read
This is a collection of essays in Malayalam. The book was published in 2018, by Open Read. This set of essays tries to engage with feminism relating it to larger debates on minority, nation state and citizenship
Related papers
Economic and Political Weekly, 2006
The Creative launcher, 2021
Samyukta: A Journal of Gender and Culture
Women’s questions can be defined as discourses within larger movements that focus on improving the women’s condition and status in society articulated not in partnership with or by women in question but by others who speak for them. The woman’s question was of particular importance in colonial Kerala attempting to ‘modernise’ itself. And many of the debates and discussions contained in women’s magazines in Malayalam in the first half of the twentieth century reflect the centrality of ‘woman’ in the contemporary discourses of reform and nationalism. These magazines were vehicles for the dissemination of ideas and reveal how women in particular mediated the binaries of home/world, tradition/modernity, spiritual/material binaries. The cultural anxieties of a changing society led to women being assigned and defined as constituting the home/tradition/spiritual. However, many of the articles analysed reveal the way in which women of the time critiqued and mediated the cultural anxieties ...
Journal of Postcolonial Writing, 2019
Undeniably, humans are social beings as well as individuals. When an individual exists, s/he enjoys as well as suffers for time does not always remain the same. However, when it comes to the issue of the relationship between the individual and society, the question that perplexes one whether the society exist for individual or the individual for the society? After having deep insight into the experiences, ideologically the answer seems in agreement with the penultimate part of the question i.e. 'society exists for the individual'. Now when society takes responsibility for the fruition of an individual, it must provide freedom and opportunity to each and every of its individual for their comprehensive development. Unfortunately, the role of society here seems not to be as transparent as it should be for the simple reason of marginalization of the so-called second wheel of the humanity or 'The Second Sex' in the feminist term. It is from this stance, the second answer ...
Since the dawn of civilizations in most of places, women were treated as a second sex, compelling them to accept and even conform to the norms that this inferior position had to accord them. From a time when women struggled to gain the right to vote when they agitated to
Loading Preview
Sorry, preview is currently unavailable. You can download the paper by clicking the button above.
PARÁBOLAS DE JESUS, 2020
La Grecia que duele. Poesía griega de la crisis, 2024
Cahiers de Karnak, 2013
The Cambridge Handbook of Intercultural Communication
Afterimage, 2023
Acta Biochimica Polonica, 2015
APCBEE Procedia, 2012
Financial Law Review, 2019
Jurnal Kependidikan Islam, 2020
Correlatio, 2004
Vaccine, 2002
Sensors and Actuators B: Chemical, 2014
International Journal of Microbiology, 2014
Applied and Environmental Microbiology, 2012
National Journal of Medical Research, 2014
Related topics
- We're Hiring!
- Help Center
- Find new research papers in:
- Health Sciences
- Earth Sciences
- Cognitive Science
- Mathematics
- Computer Science
- Academia ©2024
Activate your premium subscription today
- Kerala Byelection 2024
- Latest News
- Weather Updates
- Saved Items
- Change Password
എവിടെയാണ് നിങ്ങൾ പറയുന്ന സ്ത്രീ–പുരുഷ സമത്വം? അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ!
ഗായത്രി ജയരാജ്
Published: March 01 , 2021 07:12 PM IST
Link Copied
Mail This Article
ചെറുതുള്ളികളല്ലോ മഹാസമുദ്രമാകുക,
ചെറുതരികൾ, ഈ വൻഭൂമി തന്നെയും
എന്നൊരു കുഞ്ഞൻ കവിത ചെറു ക്ലാസിലുണ്ടായിരുന്നു, ഇംഗ്ലിഷിൽ. മാറ്റത്തിനും ഈ വരികൾ എത്ര നന്നായി യോജിക്കും, അല്ലേ. ചെറുചെറു ചുവടുകൾ ചേരുമ്പോഴാണല്ലോ വലിയ മാറ്റങ്ങളുടെ ആകാശം തുറക്കുക. അത്തരമൊരു കാലമാണിത്, എല്ലാ തുറകളിലും മാറ്റങ്ങളുടെ കാലം. സ്ത്രീയുടെയും പുരുഷന്റെയും തുല്യതയുടെ, അവരുടെ ജീവിതത്തിന്റെ, വിവാഹബന്ധത്തിന്റെ ഒക്കെ സമവാക്യങ്ങൾ നല്ല രീതിയിൽ മാറി മുന്നേറുന്നതു കാണാൻ തന്നെ എന്തു ഭംഗി! ലക്ഷ്യത്തിലേക്ക് ഇനിയും എത്രയോ ദൂരമുണ്ടെങ്കിലും.
കഴിഞ്ഞദിവസം നടി ദിയ മിർസയുടെയും വൈഭവ് രേഖിയുടെയും വിവാഹവാർത്തയിലും കണ്ടു അതുപോലെയൊരു മാറ്റത്തിന്റെ തിളക്കം. ചടങ്ങിനു കാർമികത്വം വഹിച്ചത് ഷീല ആത്ത എന്ന പുരോഹിതയാണ്. ഇങ്ങനെയൊക്കെയല്ലേ, നമ്മൾ സമത്വത്തെ ആഘോഷിക്കുകയെന്ന കുറിപ്പോടെയാണ്, അഗ്നിയിലേക്കു നെയ് പകരുന്ന ഷീലയുടെ ചിത്രം ദിയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് കന്യാദാനം, വധുവിനെ ഭർതൃവീട്ടിലേക്ക് ‘ഔദ്യോഗികമായി പറഞ്ഞുവിടുന്ന’ ബിദായി എന്നീ ചടങ്ങുകൾ ദിയയും വൈഭവും വേണ്ടേ വേണ്ടെന്നു വച്ചു. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തി നടത്തിയ സൽക്കാരം പ്രകൃതിക്കും കൊടുത്തു, മാറ്റത്തിന്റെ ഒരുമ്മ. വിവാഹത്തോടെ ഒരു സ്ത്രീയെ സ്വന്തം വീടു വേണ്ടെന്നു വയ്ക്കുന്നതും എല്ലാ അവകാശവും ഭർത്താവിന്റെ വീടിനു കൈമാറുകയും ചെയ്യുന്ന ആ പഴയ രീതികൾ ഇനിയെന്തിനെന്നു ദിയ ചോദിക്കുമ്പോൾ, എന്റെ വീട് എന്നു പറയാൻ എനിക്കൊരിടമില്ലല്ലോ എന്നു വിങ്ങുന്ന ഒരുപാട് ഇന്ത്യൻ പെൺ മനങ്ങൾ അതു മൗനമായിട്ടെങ്കിലും ഏറ്റുപറയും.
ഇതെക്കുറിച്ച് ഒരു വേദിയിൽ സംസാരിച്ചപ്പോൾ ഒരാൾ ചോദിച്ചു, പുരുഷന്മാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്ത്രീകൾക്കു ചെയ്യണമെന്നു വാശി പിടിക്കുന്നത് എന്തിനാണ്? നല്ല ചോദ്യം. പുരുഷനാകാൻ സ്ത്രീ ശ്രമിക്കുന്നതാണു തുല്യതയെന്ന ചിന്ത എങ്ങനെയോ ഇവിടെ വേരുറച്ചിട്ടുണ്ട്. പക്ഷേ, അതല്ലല്ലോ സ്ത്രീ പുരുഷ സമത്വം. ഇരുവർക്കും ഒരേ സ്വാതന്ത്ര്യം, ഒരേ അവകാശം, ഒരേ പരിഗണന, ഒരേ നീതി, ഒരേ നിയമം, ഒരേ അവസരങ്ങൾ, ഒരേ ബഹുമാനം, ഒരേ അംഗീകാരം – ഒപ്പം തന്റെ ഇടത്തിൽ താനായി അന്തസ്സോടെ ജീവിക്കാമെന്ന ഉറപ്പ്, മുൻവിധികളില്ലാത്ത സമീപനം ഇതെല്ലാം ചേർന്ന പൊളിറ്റിക്കലി കറക്ട് ആയ ഒരു വലിയ ലക്ഷ്യമല്ലേ തുല്യത.
ചായ ഉണ്ടാക്കാത്തതിന്റെ പേരിൽ യുവതിയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവിനോടു ബോംബെ ഹൈക്കോടതി പറഞ്ഞ വാക്കുകൾ എത്ര ആഴമുള്ളതാണ്. ‘ ഭാര്യ ഭർത്താവിന്റെ അധികാരത്തിൻ കീഴിലുള്ള വസ്തുവോ അയാൾക്കു തോന്നുന്നത് എന്തും ചെയ്യാവുന്ന സ്വത്തോ അല്ല. വീട്ടുജോലികൾ സ്ത്രീകൾ തന്നെ ചെയ്യണമെന്ന മട്ടാണു പലർക്കും. സമത്വമില്ലാത്ത സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയുമുണ്ടായിക്കൊണ്ടിരിക്കും.’
എങ്ങനെയാണു ജോലിയും വീടും ഒരുമിച്ചു മാനേജ് ചെയ്യുന്നതെന്ന ചോദ്യത്തോട്, നടി ജെന്നിഫർ ഗാർനർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: ഒരേ കുടുംബം പങ്കിടുന്ന എന്റെ ഭർത്താവിനോട് ഈ ചോദ്യം ആരും ഇതുവരെ ചോദിച്ചു കേട്ടിട്ടില്ല. കുടുംബം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്ത അത്ര പെട്ടന്നൊന്നും സമൂഹമനസ്സിൽ നിന്നു പോകാത്തതു കൊണ്ടാകാം,’
എല്ലാ വേദികളിലും സെക്സി, ഹോട്ട്, ഗ്ലാമർ, ഡയറ്റ് ചോദ്യങ്ങൾ മാത്രമുയരുന്നതു പതിവായപ്പോൾ നടി സ്കാർലറ്റ് ജൊഹാൻസൺ പറഞ്ഞു, എനിക്കും തലച്ചോറുണ്ട്. പുരുഷ ആർട്ടിസ്റ്റുകളോടു ചോദിക്കുന്നതു പോലെയുള്ള ‘കനപ്പെട്ട’ ചോദ്യങ്ങൾ എന്നോടുമാകാം.’ യുഎൻ വേദിയിൽ നടി മേഗൻ മാർക്കിൾ പറഞ്ഞ ‘പോരാട്ടകഥ’ ഓർമയില്ലേ? പാത്രം കഴുകുന്ന ഡിഷ് വാഷറിന്റെ പരസ്യത്തിൽ സ്ത്രീകളെക്കുറിച്ചു മാത്രം പറയുന്നതിനെതിരെ അന്നത്തെ യുഎസ് പ്രഥമവനിത ഹിലരി ക്ലിന്റൻ ഉൾപ്പെടെയുള്ളവർക്കു കത്തെഴുതി, പരസ്യവാചകം കൊച്ചു മേഗൻ മാറ്റിച്ച കഥ.
നടി എമ്മ വാട്സൻ പറഞ്ഞതുപോലെ, ഫെമിനിസം എന്തോ മോശം വാക്കായി പലരും കണക്കാക്കുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. ഫെമിനിസം എന്നാൽ പുരുഷവിദ്വേഷമെന്നല്ല, അർഥം’. നടിയായ ദിയയെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു കൊണ്ടു മാത്രമാണു മറ്റു നടിമാരിലേക്ക് എഴുത്തു തിരിഞ്ഞത്. അവരുടെ വാക്കുകളും പ്രവൃത്തികളും മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങളെക്കാൾ ശക്തവും തീവ്രവുമായ മാറ്റങ്ങൾ സമൂഹത്തിന്റെ മറ്റെല്ലാ തലങ്ങളിലും തലയെടുപ്പോടെ ഉയർന്നുനിൽപുണ്ട്. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ കൊച്ചുപെൺകുട്ടിയുടെ ശക്തമായ ചോദ്യം അതിലൊന്നുമാത്രം, ‘ എന്താണ് മാൻമെയ്ഡ് എന്നു പറയുന്നത്, സ്ത്രീകൾ ഒന്നും നിർമിക്കുന്നില്ലേ, ഉണ്ടാക്കുന്നില്ലേ, എന്താണു പീപ്പിൾ മെയ്ഡ് എന്നു പറയാത്തത്?’ എന്തൊരു വലിയ ചോദ്യം!
English Summary : Women Ask Where is gender equality?
Embrace Equity: തുല്യതയല്ല, നീതിയാണ് സ്ത്രീകൾക്കാവശ്യം; 'നീതിയെ പുണരാൻ' ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര വനിതാദിനം
നീതിയെ പുണരുക അഥവാ Embrace Equity എന്നതാണ് 2023 അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം. എന്താണ് നീതിയെ പുണരുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
രജിത കെ. ആർ. ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി അന്നത്തെ മുതലാളി വര്‍ഗത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ ചരിത്രമുണ്ട്. വോട്ടവകാശം, തൊഴില്‍സമയം കുറയ്ക്കുക, വേതനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 1857 മാര്‍ച്ച് 8-ന് സ്ത്രീ തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. അതിന്റെ ചുവടുപിടിച്ച് ലോകമെമ്പാടും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയും നിഷേധിക്കപ്പെട്ട അവകാശങ്ങളും നീതിയും സ്ത്രീകള്‍ ഓരാന്നായി പിടിച്ചെടുക്കയുമായിരുന്നു. പിന്നീട് വനിതാദിനമെന്ന ആശയം ഉയർന്നപ്പോള്‍ മാര്‍ച്ച് 8 എന്നദിവസം ഏകകണ്ഠമായി തെരഞ്ഞെടുക്കാനും ഇത് കാരണമായി. വ്യക്തിക്കോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകള്‍ക്കോ ഒരേ വിഭവങ്ങളോ, അവസരങ്ങളോ നല്‍കുന്നതാണ് തുല്യത എന്ന് ലളിതമായി പറയാം. എന്നാൽ എല്ലാവർക്കും ഒരേ അളവിൽ കൊടുക്കുന്നതു കൊണ്ട് നീതി കൈവരിക്കാനാകില്ല. ഓരോ വ്യക്തിക്കും വ്യത്യസ്ത സാഹചര്യങ്ങളാണ് ജീവിതത്തിൽ. ആ സാഹചര്യങ്ങൾ അവരുടെ പക്കലുള്ള വിഭവങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. ആ വേര്‍തിരിവ് തിരിച്ചറിയുകയും തുല്യതയിലെത്തിക്കാന്‍ ആവശ്യമായ ക്യത്യമായ വിഭവങ്ങളും, അവസരങ്ങളും അനുവദിക്കുന്നതാണ് നീതി. അഥവാ, എല്ലാവർക്കും ഒരേ അളവിൽ കൊടുക്കുന്നതല്ല നീതി. ഓരോരുത്തരുടെയും പക്കൽ എത്ര അളവിൽ വിഭവങ്ങളുണ്ടോ അതിനാനുപാതികമായി വേണം നല്‍കാൻ. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന തുല്യത, നീതി എന്ന വാക്കുകള്‍ക്ക് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. ഇത്തവണത്തെ സാര്‍വ്വദേശീയ വനിതാ ദിന സന്ദേശം 'നീതിയെ പുണരുക' (EmbraceEquity) എന്നതായതിനു പിന്നിൽ ഈ രാഷ്ട്രീയമാനമാണ്. മേൽപ്പറഞ്ഞ കാര്യം മനസ്സിലാക്കാൻ ഒരു ഉദാഹരണം നൽകാം: രണ്ട് കുട്ടികള്‍ക്ക് വിശക്കുന്നു. അവർക്ക് ആപ്പിൾ എടുക്കാൻ പാത്രമെടുക്കുന്നു. ആ സമയത്താണ് കുട്ടികളില്‍ ഒരാള്‍ക്ക് ആപ്പിള്‍ അലര്‍ജിയാണെന്ന് നിങ്ങള്‍ ഓര്‍ക്കുന്നത്. ഉടന്‍ നിങ്ങളെന്താണ് ചെയ്യുക. ഒരാൾക്ക് ആപ്പിളും അലർജിയുള്ളയാൾക്ക് വാഴപ്പഴവും നല്‍കും അല്ലേ? കുറെക്കൂടി നല്ല ഉപായം രണ്ടുപേർക്കും ഓരോ കഷ്ണം വീതം പഴം നല്‍കുന്നതാണ്. ഇത് തുല്യതയും നീതിയുമാണ്. രണ്ടുപേർക്കും ആപ്പിൾ കൊടുത്തിരുന്നെങ്കിലോ? അലര്‍ജിയുള്ള കുട്ടി മുഴുവന്‍ കഴിക്കാതെ വേണ്ടന്ന് പറയും, ആ കുട്ടിക്ക് അസുഖം വരികയും ചെയ്യും. രണ്ട് ആപ്പിള്‍ ഓരോ കുട്ടിക്കും നല്‍കുന്നത് ന്യായമായി തോന്നാമെങ്കിലും അവരുടെ വ്യക്തിഗതമായ സാഹചര്യത്തെ കണക്കിലെടുത്ത് നല്‍കുന്നതാണ് ഉചിതം. ഒരാള്‍ക്ക് വിജയിക്കാന്‍ എന്താണോ അനിവാര്യം അത് ഉറപ്പാക്കുന്നതാണ് നീതി. മറ്റൊരു തരത്തിൽ പറയുകയാണെങ്കില്‍ നീതി എല്ലാവര്‍ക്കും തുല്ല്യമല്ല. എല്ലാവര്‍ക്കും ഒരേ അളവിൽ നല്‍കിയാല്‍ ആളുകള്‍ തുല്ല്യരായെന്ന് നമ്മള്‍ പ്രതീക്ഷിക്കും. ഫലത്തില്‍ അങ്ങനെ വരണമെന്നില്ല. യഥാര്‍ത്ഥത്തില്‍ നീതി നടപ്പിലാകുമ്പോള്‍ മാത്രമേ എല്ലാവരും തുല്യരാവുകയുള്ളൂ. തുല്യമായി എല്ലാവർക്കും നൽകിയാൽ നീതി നടപ്പാകണമെന്നില്ല. മധ്യകാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ കോടതികള്‍ നടപ്പിലാക്കിയിരുന്ന നീതിയുടെ ഒരു ഉദാഹണം വിശദീകരിക്കാം. അലിഖിതമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നത്. പലപ്പോഴും ന്യായമായ വിധിപ്രസ്താവമായിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദാഹരണത്തിന് രണ്ടുപേര്‍ മോഷണം നടത്തിയാല്‍, മോഷ്ടിച്ച സാധനങ്ങള്‍ക്ക് വ്യത്യസ്ത മൂല്യമാണെങ്കില്‍ അവര്‍ക്ക് ഒരേ ശിക്ഷയാണോ നല്‍കേണ്ടത്? ഇങ്ങനെയുള്ള നീതിപൂർവ്വമായ വിവേകചിന്ത അന്നുണ്ടായിരുന്നില്ല. പിന്നീട് കോടതി നീതിയെന്ന തത്വത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിച്ചത്. വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് കേസുകള്‍ പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയപരമായി നിര്‍വ്വചിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ അടിത്തറകളില്‍ ഒന്നാണ് തുല്ല്യത. എല്ലാ ആളുകള്‍ക്കും സന്തോഷകരമായി ജീവിക്കാന്‍ ഒരേ അവസരങ്ങള്‍ ഉണ്ടായിരിക്കണമെന്നതിന്റെ അടിസ്ഥാനം തുല്യതയാണ്. അതേസമയം ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത് വ്യക്തിപരമായ പ്രയത്നമാകണം, മറിച്ച് സമൂഹത്തിലെ പദവിയാകരുത്എന്ന ആദര്‍ശവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് നീതി. ഉയർന്ന സാമൂഹ്യ പദവിയുള്ള ആൾക്കും, താഴ്ന്ന സാമൂഹ്യ പദവിയുള്ള ആൾക്കും ഒരേ അവസരം നൽകുന്നത് നീതിയല്ല. നിലവിൽ പൊതുവില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം തുല്യതയെകുറിച്ചാണ്. അതേസമയം സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യം നീതിയാണ്, തുല്യതയല്ല. ആളുകള്‍ എപ്പോഴും ഒരേ സാഹചര്യത്തിലല്ല ജീവിതം തുടങ്ങുന്നത്. വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഒരു ലക്ഷ്യത്തിൽ ഒരുപോലെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന യാഥാര്‍ത്ഥ്യം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജീര്‍ണാവസ്ഥയില്‍ മുന്നോട്ട് പോകുന്ന സമൂഹത്തില്‍ അനേകം ആളുകളെ അസമത്വം ബാധിക്കുന്നുണ്ട്. നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നവര്‍, സ്ത്രീകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ളള്‍പ്പടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗവും ചരിത്രപരമായി അസമത്വം നേരിടുന്നവരാണ്. ജനങ്ങള്‍ക്ക് പുരോഗതിയുണ്ടാകുന്നതിന് തടസ്സം നില്‍ക്കുന്ന സാമൂഹിക അവസ്ഥയെ മാറ്റിയെടുക്കുകയാണ് നീതിയുടെ ലക്ഷ്യം. സാമൂഹിക പ്രശ്‌നങ്ങളില്‍ തുല്യതയെ അടിസ്ഥാനമാക്കി പരിഹാരം ഉണ്ടാകണമെന്ന് നിഷ്പക്ഷമായി ചിന്തിക്കണം. അങ്ങനെ ചിന്തിക്കുന്നവർ സമത്വത്തിൽ വിശ്വസിക്കുന്നവരായിരിക്കും. നീതി നടപ്പാക്കുമ്പോൾ വ്യക്തികളുടേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ കണക്കിലെടുക്കണം. നീതിയെന്നത് ദീര്‍ഘകാലം നിലനില്‍ക്കുന്നതും സുസ്ഥിരവുമായ പരിഹാരമാകണം. ഒറ്റത്തവണ കിട്ടുന്ന ഒന്നാകരുത്. അതിന് സ്ഥിരതയുണ്ടാകണം. സ്ത്രീകളുടെ വോട്ടവകാശം നിയമവിധേയമാക്കിയതു പോലെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പ് വരുത്തണം. ഇതിനായി കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കണ്ടേതുണ്ട്. നീതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തുല്യതയും നീതിയും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കണം. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചാണ് നീതി, തുല്യത ഉറപ്പുവരുത്തേണ്ടതെന്ന് യു.കെ.യിലെ മുന്‍ ക്രിമിനല്‍ അഭിഭാഷക ഷാറോണ്‍ അമേസു പറയുന്നു. സുഹൃത്തുക്കളേയും, കുടുംബങ്ങളേയും സഹപ്രവര്‍ത്തകരേയും ഒപ്പം സമൂഹത്തേയും നീതിയുടെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തേണ്ടത് ഓരോരുത്തരുടേയും ദൗത്യമാക്കണം. തുല്യതയുള്ള ലോകം കെട്ടിപ്പെടുക്കണമെങ്കില്‍ നീതിയും തുല്യതയും തമ്മിലുള്ള വ്യത്യാസം ലോകത്തെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
IMAGES
VIDEO